കൊച്ചി : യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിന്മേലെടുത്ത കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് റാപ്പർ വേടൻ. ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. (Sexual assault case against Rapper Vedan)
ഇന്ന് തന്നെ ഹർജി പരിഗണിക്കണമെന്നാണ് ആവശ്യം. തൃക്കാക്കര എ സി പിയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.
നിലവിലെ ചുമതല ഇൻഫോപാർക്ക് എസ് എച്ച് ഒയ്ക്കാണ്. രഹസ്യമൊഴി ലഭിച്ചതിന് ശേഷം കേസിൽ വേടനെ ചോദ്യം ചെയ്യും.