
കൊച്ചി : റാപ്പർ വേടനെന്ന ഹിരൺദാസ് മുരളി പ്രതിയായ ബലാത്സംഗക്കേസിൽ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു. ഇത് തൃക്കാക്കര എ സി പിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.(Sexual assault case against Rapper Vedan)
പരാതിക്കാരിയായ യുവഡോക്ടറുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ എടുക്കും. ഇതിൻ്റെ പകർപ്പ് ലഭിച്ചതിന് ശേഷം വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും നീക്കമുണ്ട്. ഇയാളും യുവതിയുമായുള്ള സാമ്പത്തിക ഇടപാടുകൾ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ കേസിൻ്റെ അന്വേഷണ ചുമതല ഇൻഫോപാർക്ക് എസ് എച്ച് ഒയ്ക്കാണ്. റാപ്പർ വേടൻ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. വിവാഹവാഗ്ദാനം നൽകി 2021-2023 കാലഘട്ടത്തിൽ തന്നെ 5 പ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.