
കൊച്ചി : തനിക്കെതിരെ കോഴിക്കോട് സ്വദേശിനിയായ യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ എടുത്ത കേസിൽ പ്രതികരിച്ച് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി. ഇത് ആസൂത്രിതമാണെന്നും തെളിവുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.(Sexual assault case against Rapper Vedan)
തന്നെ വേട്ടയാടുന്നുവെന്നും നിയമപരമായി നേരിടുമെന്നും വേടൻ കൂട്ടിച്ചേർത്തു. ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. തെളിവ് പുറത്തുവിടുമെന്നും വേടൻ പ്രതികരിച്ചു. പരാതിയിൽ പറയുന്നത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ്.
നടപടി കൊച്ചി തൃക്കാക്കര പോലീസിൻറേതാണ്. ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിലായി പീഡനം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
തുടർച്ചയായ പീഡനത്തിന് ശേഷം ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയത് തന്ന ഡിപ്രഷനിലേക്ക് നയിച്ചുവെന്ന് യുവതി പറയുന്നു. ഇതുവരെയും പരാതി നൽകാതെ ഇരുന്നത് ആളുകളുടെ പ്രതികരണം ഭയന്നാണെന്നും അവർ പോലീസിനോട് പറഞ്ഞു.