കൊല്ലം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസിൽ അതിജീവിതയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. കൊല്ലം പരവൂർ സ്വദേശി അരീഫിനെ (44)) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അതിജീവിതയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതി ഉപയോഗിച്ച ഇലക്ട്രോണിക് ഡിവൈസുകളും പൊലീസ് പിടിച്ചെടുത്തു. സൈബര്‍ പട്രോളിങ്ങില്‍ പ്രതിയെ കുറിച്ച് വിവരം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടി മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.