പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണങ്ങളിൽ ക്രൈം ബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചു. ഗർഭച്ഛിദ്രത്തിന് വിധേയരായത് രണ്ടു യുവതികൾ ആണെന്നാണ് വിവരം. (Sexual assault case against Rahul Mamkootathil)
ഇത് ബംഗളുരുവിൽ വച്ചാണ് നടന്നത്. ആദ്യം ഗർഭഛിദ്രം നടത്തിയ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചുവെന്ന കാര്യമാണ് പുറത്തുവരുന്നത്. ബംഗളുരുവിലെ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്.
ഇവിടെ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. വിഷയത്തിൽ ആരും നേരിട്ട് പരാതി നൽകിയിട്ടില്ല. അതിനാൽ അത്തരത്തിൽ കേസെടുക്കാൻ അന്വേഷണ സംഘത്തിന് സാധിക്കില്ല.