
കൊച്ചി: ബംഗാളി നടി നൽകിയ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് ഹൈകോടതിയിൽ. 2009ൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2024 ഓഗസ്റ്റ് 26നാണ് പരാതി നൽകിയത്. പരാതിയിൽ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ തനിക്കെതിരെ നിലനിൽക്കില്ലെന്നും ഹരജിയിൽ രഞ്ജിത്ത് വ്യക്തമാക്കുന്നു.
ഹോട്ടൽ മുറിയിൽ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചതായുള്ള നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്‌ത കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. പ്ലസ് ടു വിദ്യാർഥിനി ആയിരിക്കെ 2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്.