പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം ; യുവാവിന് തടവും പിഴയും |sexual abuse

കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.
sexaul abuse
Published on

കല്‍പ്പറ്റ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും വിധിച്ച് കോടതി.വെള്ളമുണ്ട മൊതക്കര വലിയപ്ലാക്കൽ വീട്ടിൽ ജിതിൻ എന്ന ഉണ്ണിയെയാണ് (26) കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി അഞ്ച് വർഷം തടവിനും 20,000 രൂപ പിഴയും വിധിച്ചത്.

2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ പനമരം സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന വി. സിജിത്താണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com