സുല്‍ത്താന്‍ബത്തേരി : പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. സുൽത്താൻ ബത്തേരി മണിച്ചിറ ചെറുതോട്ടത്തില്‍ വീട്ടില്‍ ജോണ്‍സണ്‍ എന്ന ഡോണല്‍ ലിബറ(65)യെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
ജീവപര്യന്തങ്ങള്‍ക്ക് പുറമെ പന്ത്രണ്ടു വര്‍ഷവും ഒരു മാസവും വേറെയും തടവും പ്രതി അനുഭവിക്കണം. 1,22,000 രൂപയാണ് പ്രതിക്ക് പിഴയായി വിധിച്ചിരിക്കുന്നത്.
2023 ഫെബ്രുവരിയിലാണ് പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.