
മലപ്പുറം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിട്ട പോലീസ് ഉദ്യോഗസ്ഥർ നിയമ നടപടിക്ക്. താനൂർ ഡിവൈഎസ്പി വി.വി. ബെന്നി മലപ്പുറം എസ്പിക്ക് പരാതി നൽകി. മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്തതിലെ പ്രതികാരമാണ് ലൈംഗികാരോപണത്തിനു പിന്നിലെന്നും ബെന്നി പറഞ്ഞു. ആരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ടാണ് പരാതി നൽകിയത്.