ലൈം​ഗി​ക ആ​രോ​പ​ണം ; എ​ൻ.​വി. വൈ​ശാ​ഖ​നെ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്തു |CPM

എൻ വി വൈശാഖനെ കൊടകര ഏരിയ കമ്മറ്റിയിലേക്ക് ആണ് തിരിച്ചെടുത്തത്.
cpm
Published on

തിരുവനന്തപുരം : ലൈംഗിക ആരോപണ പരാതിയെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട മുൻ ഡിവൈഎഫ്ഐ നേതാവിനെ ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തു. എൻ വി വൈശാഖനെ കൊടകര ഏരിയ കമ്മറ്റിയിലേക്ക് ആണ് തിരിച്ചെടുത്തത്.

യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​ത്തോ​ളം വൈ​ശാ​ഖ​നെ സി​പി​എം അം​ഗ​ത്വ​ത്തി​ൽ ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് വ​നി​താ നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡി​വൈ​എ​ഫ്‌​ഐ​യു​ടെ മു​ഴു​വ​ന്‍ ചു​മ​ത​ല​ക​ളി​ല്‍ നി​ന്നും വൈ​ശാ​ഖ​നെ നീ​ക്കിയിരുന്നു. പി​ന്നാ​ലെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ നി​ന്നും ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം താ​ഴ്ത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്‌ഐയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും വൈശാഖനെ നീക്കി. പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം പങ്കെടുത്തിരുന്ന വൈശാഖനെ ഇതുമായി ബന്ധപ്പെട്ട പാനല്‍ ലിസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഈ ചാനല്‍ ചര്‍ച്ചയ്ക്കുള്ള പാനല്‍ ലിസ്റ്റിലേക്ക് ഇദ്ദേഹത്തെ മടക്കി കൊണ്ടുവരികയും ചെയ്തു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​മാ​ണ് വൈ​ശാ​ഖ​നെ തി​രി​കെ പാ​ർ​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​യു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്. ഈ ​തീ​രു​മാ​നം സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തു.തു​ട​ർ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കു​ക​യും ചെ​യ്‌​ത​തോ​ടെ​യാ​ണ് ഏ​രി​യാ ക​മ്മി​റ്റി​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Related Stories

No stories found.
Times Kerala
timeskerala.com