

തൃശ്ശൂർ: ലൈംഗികാരോപണ പരാതിയെ തുടർന്ന് അച്ചടക്ക നടപടി നേരിട്ടിരുന്ന ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ സെക്രട്ടറി എൻ. വി. വൈശാഖനെ സി.പി.എം. തിരികെ പാർട്ടിയിലേക്ക് എടുക്കുകയും കൊടകര ഏരിയ കമ്മിറ്റിയിലേക്ക് നിയമിക്കുകയും ചെയ്തു.
പരാതിയെ തുടർന്ന് ഒരു വർഷത്തോളമാണ് വൈശാഖനെ സി.പി.എം. അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നത്. ആദ്യം ഡിവൈഎഫ്ഐയുടെ മുൻ ജില്ലാ സെക്രട്ടറിയായിരുന്ന വൈശാഖനെ പാർട്ടി ബ്രാഞ്ച് തലത്തിലേക്ക് തരം താഴ്ത്തിയിരുന്നു.
പാർട്ടി തലത്തിൽ നടത്തിയ അന്വേഷണത്തിൽ വൈശാഖൻ കുറ്റക്കാരനല്ല എന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തെ തിരികെ സജീവ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരാൻ സി.പി.എം. തീരുമാനിച്ചത്.സി.പി.എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് വൈശാഖനെ തിരികെ കൊണ്ടുവരാനുള്ള ആദ്യതീരുമാനം എടുത്തത്. ഈ തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെയാണ് നിലവിലെ ഉത്തരവ് പുറത്തുവന്നത്.