തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിൽ പ്രതിപക്ഷ നേതാവിന്റെ വസതിക്കു മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധിച്ചു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.
വി ഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും മുഖമുള്ള കോഴികളുടെ ചിത്രമാണ് പതിച്ചത്. പ്രതിഷേധത്തിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസുകാർ പോസ്റ്റർ നീക്കം ചെയ്‌തു.