പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ ലൈംഗിക പീഡിപ്പിച്ചു ; പ്രതിക്ക് 5 വര്‍ഷം കഠിന തടവ് |sexual abuse

കൊഴക്കല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാമിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
sexual assault
Published on

കോഴിക്കോട് : മൂന്ന് ബാലികമാരെ ലൈംഗിക പീഡിപ്പിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊഴക്കല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാമിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

എട്ട് വയസ് പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക അതിക്രമത്തിന് പ്രതി ഇരയാക്കിയത്. പ്രതിയുടെ മകളുടെ സഹപാഠികളായ മൂന്ന് പെണ്‍കുട്ടികളെയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. 2023 ജൂലൈ മാസം 4ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്‌കൂള്‍ വിട്ടു വന്ന് വീടിന്റെ പരിസരത്ത് വെച്ച് കളിക്കുകയായിരുന്നു അയല്‍വാസികളായ മൂന്നു കുട്ടികളും, ആ സമയത്ത് പ്രതി കുട്ടികളുടെ അടുത്തേക്ക് വരികയും പരിസരത്ത് ആളില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ഓരോരുത്തരെയായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ മേപ്പയൂര്‍ പൊലീസിന് പരാതി നല്‍കിയ അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു

Related Stories

No stories found.
Times Kerala
timeskerala.com