തൃശൂർ : കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ കലാമണ്ഡലം അധ്യാപകൻ കനകകുമാറിനെതിരെ മൂന്നു കേസുകൾ. തൃശൂർ ചെറുതുരുത്തി പൊലീസാണ് നടപടി എടുത്തത്. കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. നേരത്തെ പോക്സവകുപ്പുകൾ അടക്കം ചുമത്തി രണ്ട് കേസുകൾ എടുത്തിരുന്നു.
ഒളിവിൽ കഴിയുന്ന കനകകുമാറിനായി അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പോക്സോ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ദേശമംഗലം സ്വദേശിയായ അധ്യാപകൻ കനകകുമാർ ഒളിവിൽ പോയത്. അതേസമയം സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ.