
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ മുന്നറിയിപ്പിന് പിന്നാലെ ബി ജെ പിയിൽ ബോംബ് പൊട്ടി. ബി ജെ പി നേതാവ് സി കൃഷ്ണകുമാറിനെതിരെ പീഡന പരാതി ഉയർന്നു. (Sexual abuse complaint against C Krishnakumar)
പാലക്കാട് സ്വദേശിനി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് പരാതി നൽകിയത്. ഇ മെയിലായി പരാതി അയച്ച യുവതി പറഞ്ഞത് നേതാക്കളെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല എന്നാണ്. പരാതി ലഭിച്ച വിവരം രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
എന്നാൽ, ഇത് വ്യാജ പരാതിയാണെന്നാണ് സി കൃഷ്ണകുമാർ പറയുന്നത്. ഇതിന് പിന്നിൽ സ്വത്ത് തർക്കവും കുടുംബ പ്രശ്നവും ആണെന്നും, പിന്നിൽ സന്ദീപ് വാര്യർ ആണെന്നും അദ്ദേഹം ആരോപിച്ചു. ഇതാണോ സതീശൻ പറഞ്ഞ ബോംബെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.