കോട്ടയം : പെണ്‍കുട്ടിക്കുനേരെ ലൈംഗികാധിക്ഷേപം നടത്തിയ വയോധികന് 10 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി. കോട്ടയം കടനാട് പിഴക് കരയിലെ മുഖത്തറയില്‍ വീട്ടില്‍ കരുണാകരന്‍ (74) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
തടവിന് പുറമേ 35000 രൂപ പിഴയും പ്രതി ഒടുക്കണം.ഭാരതീയ ന്യായ സംഹിതയിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2024 നവംബര്‍ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 11 വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയില്‍ പോലീസ് എടുക്കുകയായിരുന്നു. പ്രതി പിഴ അടയ്ക്കുന്ന പക്ഷം, അതില്‍ 30,000 രൂപ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.