കടലാക്രമണം രൂക്ഷം: വാടാനപ്പള്ളിയിൽ വീടുകളിൽ വെള്ളം കയറി; മരങ്ങൾ കടപുഴകി വീണു | sea erosion

നിരവധി മരങ്ങളും കടപുഴകി വീണു.
 sea erosion
Published on

തൃശൂർ: വാടാനപ്പള്ളി ബീച്ചിൽ കടലാക്രമണത്തെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി(sea erosion). പ്രദേശത്തെ സിവാൾ റോഡും തകർന്നു. നിരവധി മരങ്ങളും കടപുഴകി വീണു. കടലാക്രമണം രൂക്ഷമായതോടെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

വാടാനപ്പള്ളി ബീച്ച് മുതൽ പൊക്കാഞ്ചേരി ബീച്ച് വരെയാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസം മുതൽ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഇതോടെ തീരദേശത്തോടുള്ളവർ കടലിൽ പോകരുതെന്ന ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യം വിലയിരുത്താനായി പ്രദേശത്ത് വാടാനപ്പള്ളി വില്ലേജ് ഓഫീസർ, പഞ്ചായത്തംഗങ്ങൾ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com