മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, ആന്തരിക രക്തസ്രാവം: ചിത്രപ്രിയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് | Chithrapriya

തലയിൽ അടിയേറ്റതിന്റെ ഒന്നിൽ കൂടുതൽ പാടുകൾ ഉണ്ട്
Severe head injury and internal bleeding, Chithrapriya's postmortem report released
Updated on

കൊച്ചി: മലയാറ്റൂരിൽ കൊല്ലപ്പെട്ട ഏവിയേഷൻ വിദ്യാർത്ഥിനി ചിത്രപ്രിയയുടെ (19) പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ആന്തരിക രക്തസ്രാവം ഉണ്ടായി എന്നും, പെൺകുട്ടിയുടെ തലയിൽ അടിയേറ്റതിന്റെ ഒന്നിൽ കൂടുതൽ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, ചിത്രപ്രിയയുടെ ശരീരത്തിൽ പിടിവലിയുടെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.(Severe head injury and internal bleeding, Chithrapriya's postmortem report released )

ചിത്രപ്രിയയുടെ മരണം കൊലപാതകമാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ആൺസുഹൃത്ത് അലനെ കാലടി പോലീസ് പിടികൂടി. മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്ന് മദ്യലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ബെംഗളൂരുവിലെ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് താമസിക്കുന്ന ചിത്രപ്രിയ.

ശനിയാഴ്ച വൈകുന്നേരം കടയിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ചിത്രപ്രിയയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണം തുടരുന്നതിനിടെ ആദ്യം മൊഴിയെടുത്ത ശേഷം അലനെ വിട്ടയച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച വൈകിട്ടോടെയാണ് നടുക്കുന്ന വിവരം പുറത്തുവന്നത്. മലയാറ്റൂർ നക്ഷത്ര തടാകത്തിനരികിലുള്ള വഴിയിൽ, ഒഴിഞ്ഞ പറമ്പിൽ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തലയ്ക്ക് അടിയേറ്റതായി ഇൻക്വസ്റ്റിൽ തന്നെ വ്യക്തമായിരുന്നു. ശരീരത്തിൽ മുറിവുകളും കണ്ടെത്തിയതോടെ മരണം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു. തുടർന്ന്, ചിത്രപ്രിയയും ആൺസുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂർ ജംഗ്ഷൻ വഴി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. ഇതോടെയാണ് അലനെ വീണ്ടും കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ, പെൺകുട്ടിക്ക് മറ്റൊരാൺസുഹൃത്ത് ഉണ്ടെന്ന സംശയത്തിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അലൻ കുറ്റം സമ്മതിച്ചു. കൊലപാതകം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com