തൃശ്ശൂർ: സംസ്ഥാനപാതയില്‍ ഉദുവടിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.സംഭവത്തിൽ ഡ്രൈവര്‍മാരുള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ഇന്ന് വൈകുന്നേരം 6.45-ന് ഉദുവടി-ചിറങ്കോണം ഇറക്കത്തിലാണ് അപകടം ഉണ്ടായത്.
തൃശ്ശൂരില്‍ നിന്ന് മണ്ണാര്‍ക്കാട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമലയില്‍ നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അരുവേലിക്കല്‍ എന്ന സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യബസില്‍ 15 പേര്‍ ഉണ്ടായത്.
മണ്ണുമാന്തി യന്ത്രവുമായി പോവുകയായിരുന്ന ലോറിയെ കെഎസ്ആര്‍ടിസി മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി, ചേലക്കര ഗവ.താലൂക്ക് ആശുപത്രി, ചേലക്കര സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.