'വിളിച്ചതാണെന്ന് മന്ത്രി ആരോടും പറയരുത്, കളിക്കാൻ സമ്മതിക്കുന്നില്ല': അവധിക്കാല ക്ലാസിനെതിരെ വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് ഏഴാം ക്ലാസുകാരൻ്റെ പരാതി | Vacation classes

വാർത്താസമ്മേളനത്തിനിടയിൽ ആയിരുന്നു രസകരമായ ഫോൺ സംഭാഷണം
Seventh grader calls Education Minister to complain about vacation classes
Updated on

തിരുവനന്തപുരം: അവധിക്കാലത്ത് സ്കൂളിൽ ക്ലാസ് നടത്തുന്നതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ നേരിട്ട് വിളിച്ച് പരാതിപ്പെട്ട് ഏഴാം ക്ലാസുകാരൻ. കോഴിക്കോട് മേപ്പയ്യൂർ സ്വദേശിയായ മുഹമ്മദ് ഫർഹാൻ ആണ് തന്റെ അവധിക്കാലം കളിക്കാനുള്ളതാണെന്ന് വാദിച്ചുകൊണ്ട് മന്ത്രിയെ സമീപിച്ചത്. തിരുവനന്തപുരത്ത് മന്ത്രി വാർത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു ഈ രസകരമായ ഫോൺ കോൾ എത്തിയത്.(Seventh grader calls Education Minister to complain about vacation classes)

അവധിക്കാലമായിട്ടും സ്കൂളിൽ ക്ലാസ് എടുക്കുന്നുവെന്നും തനിക്ക് കളിക്കാൻ പോകാൻ സാധിക്കുന്നില്ലെന്നുമായിരുന്നു ഫർഹാന്റെ പ്രധാന സങ്കടം. ഇതിനിടെ ഫോൺ വാങ്ങിയ ഫർഹാന്റെ അമ്മ, അത് യു.എസ്.എസ് സ്കോളർഷിപ്പിനുള്ള പ്രത്യേക ക്ലാസാണെന്നും കുറച്ചു സമയം മാത്രമേയുള്ളൂവെന്നും മന്ത്രിയോട് വിശദീകരിച്ചു. മകൻ എപ്പോഴും കളിക്കാൻ പോകാൻ തക്കം പാർത്തിരിക്കുകയാണെന്നും അമ്മ പരിഭവം പറഞ്ഞു.

എന്നാൽ വിദ്യാർത്ഥിയുടെ പക്ഷത്താണ് മന്ത്രി നിന്നത്. "കുട്ടികൾ അവധിക്കാലത്ത് കളിച്ചു വളരട്ടെ" എന്ന് മന്ത്രി അമ്മയെ ഓർമ്മിപ്പിച്ചു. ഏഴാം ക്ലാസുകാരൻ ഈ പ്രായത്തിൽ കളിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനാണ് വിളിച്ചതെന്ന് അറിഞ്ഞാൽ സ്കൂളിൽ പ്രശ്നമാകുമോ എന്ന പേടിയിൽ "മന്ത്രി വിളിച്ചതാണെന്ന് ആരോടും പറയരുത്" എന്ന് ഫർഹാൻ ആവശ്യപ്പെട്ടു. എന്നാൽ പേടിക്കേണ്ടെന്നും മറ്റാരുടെയെങ്കിലും പേര് പറയാമെന്നും മന്ത്രി ചിരിച്ചുകൊണ്ട് മറുപടി നൽകി. കളി മാത്രമാകരുതെന്നും പഠിക്കേണ്ടത് പഠിക്കണമെന്നും ഉപദേശിച്ചാണ് മന്ത്രി ഫർഹാനെ യാത്രയാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com