
മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവപ്പുണ്ടായ സംഭവത്തിൽ ഏഴു പേര് പിടിയിൽ. സംഭവത്തിലെ മുഖ്യപ്രതികളായ നാലു പേർ ഒളിവിൽ തുടരുകയാണ്. ഇവരെ പിടികൂടാൻ ഊര്‍ജിതമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവപ്പുണ്ടായത്.സംഭവത്തിൽ ചെമ്പ്രശേരി സ്വദേശി ലുക് മാന്‍ വെടിയേറ്റിരുന്നു . കഴുത്തിന് വെടിയേറ്റ ഇയാൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ തുടരുന്നു.
ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. എയര്‍ഗണ്ണും പെപ്പര്‍ സ്പ്രേയുമായി ഒരു സംഘം ആക്രമിക്കുകയായിരുന്നു.ഇരുപതോളം പേര് അടങ്ങുന്ന സംഘമാണ് സംഘർഷം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.