തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിൻ്റെ വിഷൻ 2031 സെമിനാർ ഇന്ന് നടക്കും. ഇതിൽ നിർബന്ധമായും പങ്കെടുക്കാൻ ദക്ഷിണ മേഖല ആർ ടി ഒ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. (Services may be affected in RTO offices today)
അതിനാൽ ഓഫീസുകളിൽ ഇന്ന് 2 ക്ലർക്കുകളെ മാത്രം നിലനിർത്തും. ബാക്കിയുള്ളവർ സെമിനാറിൽ പങ്കെടുക്കും.
ഇവർക്ക് സെമിനാറിന് എത്താനായി 6 ബസുകളും തയ്യാറാക്കി നൽകിയിട്ടുണ്ട്. ഇന്ന് ആർ ടി ഒ സേവനങ്ങൾക്ക് തടസം നേരിട്ടേക്കാം.