പൊ​ട്ടി​യ ഗ്ലാ​സു​മാ​യി സ​ർ​വീ​സ് ന​ട​ത്തി​ ; കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ഴ​യി​ട്ട് എം​വി​ഡി

തി​രു​വ​ല്ല ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സി​നാണ് പി​ഴ ചുമത്തിയത്.
ksrtc mvd fine
Published on

പത്തനംതിട്ട: പൊട്ടിയ മുൻ ഗ്ലാസുമായി സ​ര്‍​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് പി​ഴ​യി​ട്ട് എം​വി​ഡി. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ബസിനെതിരെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

തി​രു​വ​ല്ല ഡി​പ്പോ​യി​ലെ ഓ​ര്‍​ഡി​ന​റി ബ​സി​നാണ് 250 രൂ​പ പി​ഴ അ​ട​യ്ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യു​ടെ പേ​രിൽ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.കെ​എ​സ്ആ​ര്‍​ടി​സി ഇ​തു​വ​രെ പി​ഴ അ​ട​ച്ചി​ട്ടി​ല്ല. ​

ന​ട​പ​ടി വ​ന്ന​തി​ന്‍റെ അ​ടു​ത്ത ദി​വ​സം ത​ന്നെ മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് മാ​റ്റി​യെ​ന്നാ​ണ് തി​രു​വ​ല്ല കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്.

Related Stories

No stories found.
Times Kerala
timeskerala.com