കൊല്ലത്ത് ദേശീയ പാത 66 ൽ സർവീസ് റോഡ് ഇടിഞ്ഞു താഴ്ന്നു; അപകടം ഒഴുവായത് തലനാരിഴയ്ക്ക് | Service road collapses

റോഡ് നിർമ്മാണ നടപടികളിൽ ശിവാലയ കൺസ്ട്രക്ഷനാണ് ചുമതലയുള്ളത്.
Service road collapses
Published on

കൊല്ലം : നിർമ്മാണം നടക്കുന്ന കൊല്ലം - ആലപ്പുഴ ദേശീയ പാത 66, പാലത്തറ ബൈപാസിൽ സർവീസ് റോഡ് ഇടിഞ്ഞു താഴ്ന്നു(Service road collapses). ഓടയുടെ പണി നടക്കുന്ന സർവീസ് റോഡാണ് ഇടിഞ്ഞു താഴ്ന്നത്. പിന്നാലെ റോഡ് ഭാഗികമായി അടച്ചു. ചെറിയ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തി വിടുന്നത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം നടന്നത്. ഒരു കണ്ടെയ്നർ ലോറി കടന്നു പോയതിനു പിന്നാലെയാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. റോഡ് നിർമ്മാണ നടപടികളിൽ ശിവാലയ കൺസ്ട്രക്ഷനാണ് ചുമതലയുള്ളത്. റോഡിന്റെയും ഓടയുടെയും അറ്റകുറ്റപണികൾ പൂർത്തിയാക്കാൻ നാലുദിവസം വേണ്ടി വരുമെന്നാണ് കൺസ്ട്രക്ഷൻ കമ്പനി അറിയിച്ചിരിക്കുന്നത്.

അതേസമയം, അപകടാവസ്ഥ ചൂണ്ടി കാണിച്ചിട്ടും അധികൃതർ വീഴ്ചവരുത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവ സ്ഥലത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com