തൃശൂർ : വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പടുത്തലുമായി വീട്ടമ്മ രംഗത്തെത്തി. തങ്ങളുടെ മേൽവിലാസത്തിൽ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെൻ്റിൽ 6 കള്ളവോട്ടുകൾ രേഖപ്പെടുത്തിയെന്നാണ് പ്രസന്ന അശോകൻ മാധ്യമങ്ങളോട് പറഞ്ഞത്. (Serious revelations in voter list irregularity controversy in Thrissur)
ഇവർ പറയുന്നത് 4 സി ഫ്ലാറ്റിൽ തന്നെക്കൂടാതെ 6 പേരുടെ വോട്ട് കൂടി ചേർത്തുവെന്നാണ്. പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും അവർ അറിയിച്ചു.
ഇത് തങ്ങളുടെ ബന്ധുക്കളോ അറിയുന്നവരോ അല്ലെന്നും അവർ വ്യക്തമാക്കി. നാലു വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് പ്രസന്ന.