തിരുവനന്തപുരം : രോഗികൾക്ക് തിരുവനന്തപുരം ആർ സി സിയിൽ മരുന്ന് മാറി നൽകിയതായി ഞെട്ടിക്കുന്ന വിവരം. തലച്ചോറിലെ ക്യാൻസറിന് നൽകിയത് ശ്വാസകോശ ക്യാൻസറിനുള്ള മരുന്ന് ആണെന്നാണ് പുറത്ത് വരുന്നത്.(Serious medical negligence in Trivandrum RCC)
ആശുപത്രി അധികൃതർ പറയുന്നത് ഇത് പായ്ക്ക് ചെയ്തതിലെ പിഴവാണ് എന്നാണ്. ഗ്ലോബെല ഫാർമ കമ്പനിയെ ആശുപത്രി കരിമ്പട്ടികയിൽ പെടുത്തി. മരുന്ന് മാറിയ വിവരം അറിഞ്ഞത് ആർസിസി സ്റ്റോറിലെ ജീവനക്കാരാണ്.
രണ്ടായിരത്തിലധികം രോഗികൾക്കാണ് മരുന്ന് മാറി നൽകിയിരിക്കുന്നത്. ഇക്കാര്യം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.