തിരുവനന്തപുരം : ജനറൽ ആശുപത്രിയിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർ പിഴവ് സമ്മതിച്ചു. തെറ്റ് പറ്റിയെന്ന് ഡോക്ടർ രാജീവ് കുമാർ പറഞ്ഞിരിക്കുന്നത് സുമയ്യ എന്ന യുവതിയുടെ ബന്ധുവിനോടാണ്.(Serious medical negligence in Trivandrum General hospital)
മരുന്നിനുള്ള ട്യൂബിട്ടവരാണ് ഉത്തരവാദികളെന്നും, എക്സ്റേയിലൂടെയാണ് സംഭവം അറിയുന്നതെന്നും ഇയാൾ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് തേടി. ജനറൽ ആശുപത്രി അധികൃതരോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.