കൊച്ചി : എറണാകുളം കളക്ടർക്ക് കളർഫുള്ളായൊരു യാത്രയയപ്പ് ആണ് എല്ലാവരും ചേർന്ന് നൽകിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറായാണ് അദ്ദേഹം സ്ഥലംമാറി പോകുന്നത്.(Sent off to Ernakulam Collector )
എൻ എസ് കെ ഉമേഷിന് ഔപചാരികതയെല്ലാം മാറ്റിവച്ച് ജീവനക്കാർ ഗംഭീര യാത്രയയപ്പ് നൽകി. മുത്തുക്കുട മുതൽ ചെണ്ടമേളം വരെ ഇതിൽ ഉണ്ടായിരുന്നു. ജീവനക്കാരും അദ്ദേഹത്തിനൊപ്പം ചുവട് വച്ചു.