‘സെൽഫി വിത്ത് കെഫോൺ’: ഡിജിറ്റൽ കോണ്ടെസ്റ്റുമായി കെഫോൺ

‘സെൽഫി വിത്ത് കെഫോൺ’: ഡിജിറ്റൽ കോണ്ടെസ്റ്റുമായി കെഫോൺ
Updated on

ഉപഭോക്താക്കൾക്കായി ആകർഷകമായ ഡിജിറ്റൽ കോണ്ടെസ്റ്റ് അവതരിപ്പിച്ച് കെഫോൺ. ‘സെൽഫി വിത്ത് കെഫോൺ’ എന്ന പേരിൽ ആരംഭിച്ച ഈ മത്സരത്തിലൂടെ തിരഞ്ഞെടുക്കുന്ന വിജയികൾക്ക് ഒരു വർഷത്തെ കെഫോൺ ഒ.ടി.ടി. പാക്ക് പൂർണമായും സൗജന്യമായി ലഭിക്കുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കുന്നതിനായി, കെഫോൺ ഉപഭോക്താക്കൾ അവരുടെ കെഫോൺ മോഡത്തിനൊപ്പം ഒരു സെൽഫി എടുക്കണം. സെൽഫിയിൽ മോഡത്തിലെ കെഫോൺ ബ്രാൻഡ് ലോഗോ വ്യക്തമായി ദൃശ്യമാകുന്നുവെന്ന് ഉറപ്പാക്കിയതിനു ശേഷം ആ സെൽഫി കെഫോണിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് എന്നിവയിൽ പോസ്റ്റ് ചെയ്ത് കെഫോണിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് ആയ @kfonofficial ടാഗ് ചെയ്യണം. കൂടാതെ #SelfieWithKFON എന്ന ഹാഷ്‌ടാഗ് ചേർക്കുകയും വേണം.

ഉപഭോക്താക്കളുമായി ഡിജിറ്റൽ തലത്തിൽ കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനും കെഫോണിന്റെ സേവനങ്ങളെ കൂടുതൽ ജനകീയമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കോണ്ടെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 2026 ഫെബ്രുവരി 5-ന് കെഫോൺ ഔദ്യോഗിക പേജിലൂടെ തത്സമയം വിജയികളെ പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്കും ഭാവിയിലെ മറ്റ് അപ്‌ഡേറ്റുകൾക്കുമായി കെഫോണിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പിന്തുടരണമെന്നും അധികൃതർ അറിയിച്ചു

Related Stories

No stories found.
Times Kerala
timeskerala.com