

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ, വിവാഹമോചിതർ, വിവാഹ ശേഷം ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്കായി 20 ശതമാനം സർക്കാരിന്റെ സബ്‌സിഡിയോടു കൂടി സ്വയം തൊഴിൽ വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭം ആരംഭിക്കുന്നതിനും, നിലവിലുള്ളവ വിപുലീകരിക്കുന്നതിനുമായി 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പ തുകയ്ക്ക് ആനുപാതികമായി ഒരു ലക്ഷം രൂപ വരെ സർക്കാർ സബ്‌സിഡി ലഭിക്കും. പ്രായ പരിധി 18 മുതൽ 60 വയസ്സ്. നിലവിൽ കോർപ്പറേഷനിൽ നിന്നും മറ്റ് വായ്പകൾ എടുത്തവർക്കും പ്രസ്തുത പദ്ധതി പ്രകാരം വായ്പ ലഭിക്കും. വായ്പ ലഭിക്കുന്നതിനായി വസ്തു ജാമ്യം ആവശ്യമില്ല. അപേക്ഷകൾ ഓൺലൈനായും നൽകാവുന്നതാണ്. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ കവിയരുത്. കൂടുതൽ വിവരങ്ങൾക്കായി കോർപ്പറേഷന്റെ www.ksmdfc.org ൽ നൽകിയിട്ടുള്ള വിവിധ ജില്ലകൾക്കായുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടണം. കെ.എസ്.എം.ഡി.എഫ്.സി കസ്റ്റമർ കെയർ നമ്പർ: 8714603031.