കണ്ണൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 30 വർഷം തടവ്.മൊറാഴ സ്വദേശിയായ കെ.വി. ലക്ഷ്മണനാണ് (66) മട്ടന്നൂർ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം.
സെക്യൂരിറ്റി ജീവനക്കാരനായ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ലൈംഗികമായി പീഡിപ്പിച്ചത്.കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ.സി. സുഭാഷ് ബാബു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.