കൊച്ചി : പാർക്കിങ് സംബന്ധിച്ച തർക്കത്തിൽ 73കാരനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. കാർ പാർക്ക് ചെയ്യാനുള്ള ഇടത്ത് സ്‌കൂട്ടർ പാർക്ക് ചെയ്യരുതെന്ന് പറഞ്ഞതിനാണ് ക്രൂരമായി മർദ്ദിച്ചത്.(Security guard brutally beaten in Kochi)
കൊച്ചിയിലാണ് സംഭവം. ആലുവ പൊലീസാണ് യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം എറണാകുളം ജില്ലാ കോഡിനേറ്റർ ഇജാസിനെതിരെ കേസെടുത്തത്. ഇയാൾ മർദിച്ചത് ബാലകൃഷ്ണനെയാണ്. സംഭവത്തിൻ്റെ സി സി ടി ദൃശ്യങ്ങളും പുറത്തായിരുന്നു.