തൃക്കാക്കര CPIയിൽ വിഭാഗീയത: കൗൺസിലർ MJ ഡിക്സൺ രാജിവെച്ച് CPMൽ ചേർന്നു | CPI

തൃക്കാക്കര നഗരസഭയിൽ സിപിഐക്ക് ഇനി ഒരു അംഗം മാത്രമാണ് ബാക്കിയുള്ളത്
തൃക്കാക്കര CPIയിൽ വിഭാഗീയത: കൗൺസിലർ MJ ഡിക്സൺ രാജിവെച്ച് CPMൽ ചേർന്നു | CPI
Published on

എറണാകുളം: എറണാകുളം തൃക്കാക്കരയിലെ സിപിഐയിൽ വിഭാ​ഗീയത ശക്തമാകുന്നതിനിടെ കൗൺസിലർ എം.ജെ. ഡിക്സൺ പാർട്ടി അംഗത്വവും കൗൺസിലർ സ്ഥാനവും രാജിവെച്ചു. ഇനി സിപിഎമ്മിനൊപ്പമായിരിക്കും പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.(Sectarianism in Thrikkakara CPI, Councilor MJ Dixon resigns and joins CPM)

പ്രഖ്യാപനത്തിന് പിന്നാലെ എം.ജെ. ഡിക്സണിന് സിപിഎം പ്രവർത്തകർ സ്വീകരണം നൽകി. ഡിക്സൺ രാജിവെച്ചതോടെ തൃക്കാക്കര നഗരസഭയിൽ സിപിഐക്ക് ഇനി ഒരു അംഗം മാത്രമാണ് ബാക്കിയുള്ളത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കൗൺസിലർ തന്നെ സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നത് ഇടതുമുന്നണിക്കുള്ളിൽ തന്നെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com