തിരുവനന്തപുരം : ഫയർ ഫോഴ്‌സ് മേധാവിയായ യോഗേഷ് ഗുപ്തയ്‌ക്കെതിരെ രഹസ്യ നീക്കവുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. അദ്ദേഹത്തിനെതിരെ സർക്കാർ ഉന്നതതല അന്വേഷണം ആരംഭിച്ചു.(Secret Investigation against Fire Force Chief Yogesh Gupta IPS)
വിജിലൻസ് മേധാവിയെന്ന നിലയിൽ അനുമതിയില്ലാതെ ഉത്തരവുകൾ പുറത്തിറക്കിയെന്ന പരാതിയിലാണ് ഇത്. രഹസ്യ അന്വേഷണം നടക്കുന്നത് അഭിഭാഷകൻ നൽകിയ പരാതിയിലാണ്.
യോഗേഷ് ഗുപ്‌തയെ വിജിലൻസിൻ്റെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. പല തവണയായി അപേക്ഷകൾ സമർപ്പിച്ചിട്ടും ഡി ജി പി റാങ്കിലുള്ള അദ്ദേഹത്തിന് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ലഭിച്ചിട്ടില്ല.