തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം ; എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു | Local body election

വയനാട്ടിലാണ് ഏറ്റവും കൂടുതൽ വോട്ടിങ്. കുറവ് തൃശൂരിലും.
local body election
Updated on

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. എല്ലാ ജില്ലകളിലും പോളിങ് 70 ശതമാനം കടന്നു. വ്യാഴം വൈകുന്നേരം ആറര വരെയുള്ള കണക്കുകൾ പ്രകാരം 75.38% ആണ് രണ്ടാംഘട്ടത്തിലെ ആകെ പോളിങ്. വയനാട്ടിലാണ് ഏറ്റവും കൂടുതൽ വോട്ടിങ്. കുറവ് തൃശൂരിലും.

നൂറിലേറെ ബൂത്തുകളിൽ യന്ത്രത്തകരാർ സംഭവിച്ചിരുന്നു. എന്നാൽ അതൊക്കെ പെട്ടെന്ന് പരിഹരിക്കാൻ സാധിച്ചു. പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിലുള്ള അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കോഴിക്കോട് തൃശൂരും കണ്ണൂരും അടക്കമുള്ള നഗര വാർഡുകളിൽ പോളിംഗ് ശതമാനം പ്രതീക്ഷിച്ച അത്ര ഉയർത്താനായില്ല. തീരദേശ മേഖലകളിൽ കനത്ത പോളിംഗ് ഇത്തവണ ഉണ്ടായില്ല. കോർപ്പറേഷനുകളിൽ മാത്രമല്ല. മുനിസിപ്പാലിറ്റികളിലും സമാനമായ അവസ്ഥ ഉണ്ടായി.

തൃശൂർ- 71.88%, പാലക്കാട്- 75.60%, മലപ്പുറം- 76.85%, കോഴിക്കോട്- 76.47%, വയനാട്- 77.34%, കണ്ണൂർ- 75.73%, കാസർകോട്- 74.03% എന്നിങ്ങനെയാണ് പുറത്തുവന്ന കണക്ക്. അന്തിമ വോട്ടിങ് കണക്ക് പിന്നീട് പുറത്തുവരും.

Related Stories

No stories found.
Times Kerala
timeskerala.com