തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷജീര്‍ ഉള്‍പ്പെടെ 15 പേരുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേത്തന്നെ 63 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ കെ.എസ്.ശബരിനാഥൻ ഉൾപ്പടെ 48 പേരുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള 23 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കി.