തീപ്പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന രണ്ടാം ക്ലാസുകാരി മരിച്ചു | Burns

വൈകുന്നേരത്തോടെ സംസ്കാര ചടങ്ങുകൾ നടക്കും.
Second grader who was undergoing treatment for burns dies
Updated on

കണ്ണൂർ: കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ തീപ്പൊള്ളലേറ്റ് ആറു മാസമായി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു. തില്ലങ്കേരി പള്ള്യം എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.(Second grader who was undergoing treatment for burns dies)

കഴിഞ്ഞ മെയ് 14-നായിരുന്നു ഫാത്തിമയ്ക്ക് പൊള്ളലേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു. ശരീരത്തിന്റെ പകുതിയോളം ഭാഗം പൊള്ളലേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ആറു മാസമായി വിദഗ്ധ ചികിത്സയിലായിരുന്നുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഫാത്തിമയുടെ വേർപാടിൽ തില്ലങ്കേരി പള്ള്യം ഗ്രാമവും സ്കൂളും കടുത്ത ദുഃഖത്തിലാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെ സംസ്കാര ചടങ്ങുകൾ നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com