ആലപ്പുഴ : ജൈനമ്മ കൊലക്കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യൻ്റെ അറസ്റ്റ് ബിന്ദു പത്മനാഭൻ കൊലക്കേസിൽ രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച് ആണ് ജയിലിൽ എത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. (Sebastian arrested in Bindu Padmanabhan murder case)
ബിന്ദുവിനെ കാണാതായത് 2006ലാണ്. കേസ് പൊലീസിന് മുൻപിൽ എത്തിയതാകട്ടെ, 2017ലും. പരാതി നൽകിയത് സഹോദരനാണ്. വ്യാജ രേഖ ഉണ്ടാക്കി ബിന്ദുവിൻ്റെ സ്ഥലം വിൽപ്പന നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു.
ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഏറ്റുമാനൂർ സ്വദേശിയായ ജൈനമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിലായതാണ് നിർണായകമായത്. ഇതോടെ പോലീസ് ഇയാളെ ചുറ്റിപ്പറ്റിയുള്ള കേസുകളുടെ കെട്ടഴിച്ചു.