

തൃശൂർ: സഹോദരിയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. തൃശൂർ പറപ്പൂക്കരയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. പറപ്പൂക്കര സ്വദേശി അഖിൽ (28) ആണ് കൊല്ലപ്പെട്ടത്.(Search underway for suspect who stabbed young man to death for teasing sister)
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ രോഹിത്ത് ആണ് അഖിലിനെ കുത്തിയത്. രോഹിത്തിൻ്റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചത് രോഹിത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. അഖിലിൻ്റെ വീടിന് മുൻപിലെ റോഡിൽ വെച്ചായിരുന്നു കൊലപാതകം. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയായ രോഹിത്തിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.