
തിരുവനന്തപുരം: വിഴിഞ്ഞം ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു(Sea). വ്യാഴാഴ്ച വൈകുന്നേരം രണ്ട് വള്ളങ്ങളിലായി കടലിൽ പോയ 9 പേരെയാണ് കാണാതായത്.
ഇവർക്കായി കോസ്റ്റ്ഗാർഡിന്റെയും കോസ്റ്റൽ പോലീസിന്റെയും നേതൃത്വത്തിൽ രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു. ഫാത്തിമമാത, സഹായമാത എന്നീ വള്ളങ്ങളിൽ പോയവരെയാണ് കാണാതായിരിക്കുന്നത്.
കാലവർഷം കേരളം തീരം തോട്ട മെയ് 20 മുതൽ കടലിൽ പോകാൻ നിയന്ത്രണവും വിലക്കും ഏർപ്പെടുത്തിയിരുന്നു. അതേസമയം ഇന്ന് കേരളാ തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.