
കൊച്ചി: കുമ്പളം കായലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി(Boat capsizes). ഇന്നലെ വൈകിട്ട് 6 മണിയോടെ കുമ്പളം നോര്‍ത്ത് ഓളി ഊന്നിപ്പാടിയിലാണ് അപകടം നടന്നത്. അപകടത്തിൽ പറവൂര്‍ കെടാമംഗലം മുളവുണ്ണിരാമ്പറമ്പില്‍ രാധാകൃഷ്ണനെ(62) കാണാതായി.
ഒപ്പമുണ്ടായിരുന്ന കെടാമംഗലം വടക്കുപുറം സ്വദേശി സുരേഷ്(58) രക്ഷപ്പെട്ടു. ഇരുവരും കുമ്പളം കായലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടയിൽ ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു. ഈ സമയത്ത് കായലിൽ ഉണ്ടായിരുന്ന മറ്റു വെള്ളക്കാരണ് സുരേഷിനെ രക്ഷിച്ചത്.
അതേസമയം രാധാകൃഷ്ണനായി നാവിക സേന, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഫോഴ്സ്, ദേശീയ ദുരന്ത പ്രതികരണ സേന എന്നിവർ സംയുക്തമായി തിരച്ചിൽ തുടരുകയാണ്.