കേരളത്തിൽ സീപ്ലെയിന്‍ സര്‍വ്വീസ് യാഥാര്‍ഥ്യമാകുന്നു: തിങ്കളാഴ്ച്ച തുടക്കം | Seaplane service in Kerala

11ന് രാവിലെ 9.30ന് കൊച്ചി കെ ടി ഡി സി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ്.
കേരളത്തിൽ  സീപ്ലെയിന്‍ സര്‍വ്വീസ് യാഥാര്‍ഥ്യമാകുന്നു: തിങ്കളാഴ്ച്ച തുടക്കം | Seaplane service in Kerala
Published on

തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര മേഖല വർഷങ്ങളായി കാത്തിരുന്ന സീപ്ലെയിൻ സർവ്വീസ് യാഥാർഥ്യമാകുന്നു. ഇത് ടൂറിസം മേഖലയിൽ വൻ വികസനത്തിന് കാരണമാകും.(Seaplane service in Kerala )

തിങ്കളാഴ്ച്ചയാണ് സീപ്ലെയിൻ സർവ്വീസിന് തുടക്കമാകുന്നത്. 11ന് രാവിലെ 9.30ന് കൊച്ചി കെ ടി ഡി സി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ്.

സംസ്ഥാനത്ത് ആരംഭിക്കുന്നത് ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ്. ഡി ഹാവ്‌ലാന്‍ഡ് കാനഡ എന്ന സീപ്ലെയിന്‍ ആണ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്ന പദ്ധതിയാണിത്.

ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സർവ്വീസ് നടത്തുന്ന വിമാനത്തിന് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നൽകുകയും, ഞായറാഴ്ച്ച പകൽ രണ്ടിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുകയും ചെയ്യും. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ ഡ്രോമുകള്‍ ഒരുക്കും.

Related Stories

No stories found.
Times Kerala
timeskerala.com