
കൊച്ചി: ഇന്ത്യന്‍ സിനിമയുടെയും കഥപറച്ചിലിന്‍റെയും ഏറ്റവും മികച്ച ആഘോഷങ്ങളിലൊന്നായ സ്ക്രീന്‍ അവാര്‍ഡ്സ് 2025 യൂട്യൂബില്‍ അവതരിപ്പിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കുന്നു. എഡിറ്റോറിയല്‍ വിശ്വാസ്യത, സാംസ്കാരിക പൈതൃകം, ഡിജിറ്റല്‍ വ്യാപ്തി എന്നിവയുടെ ശക്തമായ സംയോജനത്തെ പ്രതിനിധീകരിക്കുന്നതാണ് സ്ക്രീന്‍ അവാര്‍ഡ്സ് 2025.
ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്‍റെ പത്രപ്രവര്‍ത്തനം ആദ്യം എന്ന മൂല്യത്തിന്‍റെ പിന്‍ബലത്തില്‍ സമഗ്രതയും യോഗ്യതയുമാണ് ഈ അവാര്‍ഡുകള്‍ നിര്‍വചിക്കുന്നത്. പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെ സംഘടനയായ സ്ക്രീന്‍ അക്കാദമിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
ആഗോള പ്രേക്ഷക ആസ്വാദനത്തിനായി ഉള്ളടക്കത്തിലും ഫോര്‍മാറ്റിലും ഡിജിറ്റല്‍ ഫസ്റ്റ് സമീപനം സ്വീകരിക്കുന്ന സ്ക്രീന്‍ അവാര്‍ഡുകളാണ് യൂട്യൂബില്‍ സംപ്രേഷണം ചെയ്യുന്നത്. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ യൂട്യൂബിലെ കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്കൊപ്പം ആദ്യമായി ബോളിവുഡ് താരങ്ങളും ഒപ്പം ചേരും.
ശേഖരങ്ങള്‍ക്കപ്പുറം സര്‍ഗ്ഗാത്മകത ആഘോഷിക്കുന്ന ഒരു വേദി ഇന്ത്യന്‍ സിനിമ അര്‍ഹിക്കുന്നുണ്ടെന്നും പാരമ്പര്യവും ഭാവിയും ഒത്തു ചേരുന്ന 1.4 ബില്യണ്‍ സ്വപ്നങ്ങള്‍ വഹിക്കുന്നവരാണ് നമ്മുടെ കഥാകൃത്തുക്കളെന്നും, നമ്മുടെ ധീര ശബ്ദങ്ങളെ ആദരിക്കുന്നതില്‍ യൂട്യൂബും ഒപ്പം ചേരുന്നതില്‍ വളരെയധികം സന്തോഷിക്കുന്നതായും ദി ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് ഗോയങ്ക പറഞ്ഞു
സ്ക്രീന്‍ അവാര്‍ഡുകളുടെ ഡിജിറ്റല്‍ ഹോം ആകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഒരു സാംസ്കാരിക ഐക്കണിനെ അതിന്‍റെ അടുത്ത അധ്യായത്തിലേക്ക് കൊണ്ടുവരാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായും യൂട്യൂബ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ഗുഞ്ചന്‍ സോണി പറഞ്ഞു. കോടിക്കണക്കിന് ആരാധകര്‍ തങ്ങള്‍ ഇഷ്ടപ്പെടുന്ന വിനോദങ്ങള്‍ ആസ്വദിക്കുന്നത് യൂട്യൂബിലൂടെയാണ്. ബോളിവുഡ് താരങ്ങളെയും യൂട്യൂബിലെ ഏറ്റവും സ്വാധീനമുള്ള കണ്ടന്‍റ് ക്രിയേറ്റര്‍മാരെയും ബന്ധിപ്പിക്കുന്നതിലൂടെ ഒരു നാഴികക്കല്ലായി ഒരു പുതിയ സമൂഹത്തെ തന്നെ കെട്ടിപടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും ആഗോളതലത്തിലും സമാനതകളില്ലാത്ത പ്രചാരമുള്ള യൂട്യൂബ് സ്ക്രീന്‍ അവാര്‍ഡുകള്‍ക്ക് അനുയോജ്യമായ ഒരു വേദിയാണ്. 18 വയസും അതില്‍ കൂടുതലുമുള്ള ഇന്ത്യയിലെ അഞ്ച് ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ നാലുപേരിലേക്കും യൂട്യൂബ് എത്തുന്നുണ്ട്. യൂട്യൂബിലെ വിനോദ വീഡിയോകള്‍ 2024 ല്‍ ലോകമെമ്പാടും 7.5 ബില്യണിലധികം ദൈനംദിന കാഴ്ചക്കാരുണ്ടായി.
1995ല്‍ സ്ഥാപിതമായ സ്ക്രീന്‍ അവാര്‍ഡുകള്‍ക്ക് നിരവധി പാരമ്പര്യങ്ങള്‍ ഉണ്ടെന്ന് സ്ക്രീന്‍ അവാര്‍ഡുകളുടെ ക്യൂറേറ്റര്‍ പ്രിയങ്ക സിന്‍ഹ ഝാ പറഞ്ഞു. ഇന്ത്യയിലെ ആദ്യ ജൂറി അധിഷ്ഠിത ചലച്ചിത്ര അവാര്‍ഡ്, ഓസ്കാര്‍ മാനേജ്മെന്‍റ് പങ്കെടുത്ത ആദ്യ അവാര്‍ഡ് ഷോ, ഇന്നത്തെ നിരവധി സൂപ്പര്‍സ്റ്റാറുകള്‍ നേടിയ ആദ്യ അംഗീകാരം തുടങ്ങിയവ ഇതിനുദാഹരണമാണ്. ഈ പുതിയ പങ്കാളിത്തത്തിലൂടെ പുതിയൊരു നേട്ടമാണ് തങ്ങള്‍ കൈവരിക്കുന്നതെന്നും അവര്‍ പറഞ്ഞു.