പാലക്കാട് : കോട്ടമൈതാനത്തിന് സമീപം ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്ന സ്ത്രീയെ യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. ലൈംഗികാതിക്രമം നടത്തുന്നതിനിടെ ഇവരുടെ ആന്തരിക അവയവങ്ങൾക്കടക്കം ക്ഷതമേറ്റെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. (Scrap collector was sexually assaulted and murdered in Palakkad )
കഴുത്തിലും ശരീരത്തിലും ക്രൂര മർദ്ദനമേറ്റതിൻ്റെ പാടുകൾ ഉണ്ട്. പാലക്കാട് സ്വദേശിയായ 46കാരിയെ കൊലപ്പെടുത്തിയത് എസ് സുബ്ബയ്യൻ എന്ന 40കാരനാണ്.
വായിൽ തോർത്ത് തിരുകി, കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം ഇയാൾ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.