കോവളം : വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതി അറസ്റ്റിൽ.കോവളം കെ.എസ്. റോഡ് വലിയകുളത്തിന്‍കര മേലെ ചെറുകോണം ചാനല്‍ക്കര വീട്ടില്‍ അബിനെ(19) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്.
ഒരുലക്ഷം രൂപയോളം വിലയുളള സ്‌കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. ഇയാളില്‍ നിന്ന് മോഷ്ടിച്ച സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. മുട്ടയ്ക്കാട് ചലഞ്ച് ആശുപത്രിക്കു സമീപം ലേഖാ നിവാസില്‍ ആശാറാണിയുടെ സ്‌കൂട്ടറാണ് മോഷണം പോയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.