
റിപ്പോർട്ട് : അൻവർ ഷരീഫ്
വഴിക്കടവ് : നാടുകാണി ചുരത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് നാരിഴക്ക് . സ്കൂട്ടർ കാട്ടാന തകർത്തു. വഴിക്കടവ് പുത്തിരിപ്പാടം തോരൻ ഷറഫുദീനാണ് കാട്ടാനക്ക് മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടെത്. ഇന്ന് രാവിലെ 6.30 തോടെയാണ് സംഭവം. ഗൂഡല്ലൂരിൽ നിന്നും വഴിക്കടവിലേക്ക് സ്കൂട്ടറിൽ വരുപ്പോൾ നാടുകാണി ചുരത്തിന്റെ ഒന്നാം വളവിന് സമീപം കാട്ടാന സ്കൂട്ടറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. സ്ക്കൂർ ഉപേക്ഷിച്ച് ഷറഫുദ്ദീൻ ഓടി രക്ഷപ്പെട്ടു ഇതോടെ കാട്ടാന സ്ക്കൂട്ടർ തകർക്കുകയായിരുന്നു.