
തൃശ്ശൂർ : റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തൃശ്ശൂർ കോവിലകത്തും പാടം റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികർക്കാണ് അപകടം ഉണ്ടായത്.
കോലഴി സ്വദേശികളായ തോമസ്, ബീന എന്നിവരെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ കോലഴി കിഴക്കേത്തറ തോമസിൻ്റെ (62) ഏഴ് വാരിയെല്ലുകൾക്ക് പൊട്ടിയിട്ടുണ്ട്. ഭാര്യ ബീന ( 61) തലയിൽ രക്തസ്രാവമുണ്ട്. മുഖത്തെ എല്ലിന് പൊട്ടലുണ്ട്.