എം സി റോഡിൽ സൈൻ ബോർഡിലെ ലോഹപ്പാളി അടർന്ന് വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്: കൈപ്പത്തി അറ്റുതൂങ്ങി | Signboard

പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
എം സി റോഡിൽ സൈൻ ബോർഡിലെ ലോഹപ്പാളി അടർന്ന് വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്: കൈപ്പത്തി അറ്റുതൂങ്ങി | Signboard
Updated on

കൊല്ലം: എം.സി. റോഡിൽ സ്ഥാപിച്ചിരുന്ന സൈൻ ബോർഡിലെ കൂറ്റൻ ലോഹപ്പാളി അടർന്ന് വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻപിള്ള(57) യുടെ കൈപ്പത്തിക്കും വിരലുകൾക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലായിരുന്നു.(Scooter passenger seriously injured after metal sheeting on signboard falls off on MC Road)

എം.സി. റോഡിൽ കൊട്ടാരക്കര കുന്നക്കരയിൽ ആണ് സംഭവം. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു ഇത്. കളക്ഷൻ ഏജന്റായ മുരളീധരൻ പിള്ള ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കൂറ്റൻ തൂണുകളിൽ സ്ഥാപിച്ചിരുന്ന ലോഹ പാളി അടർന്ന് വീണത്. ആഘാതത്തിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിയുകയും ചെയ്തു.

പരിക്കേറ്റ മുരളീധരൻ പിള്ളയെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. സൈൻ ബോർഡ് ഏറെ നാളായി അപകട ഭീഷണി ഉയർത്തി നിന്നിരുന്നതാണ്. ഇനിയും നിരവധി ബോർഡുകൾ ഇത്തരത്തിൽ അപകട ഭീഷണി ഉയർത്തി എം.സി. റോഡിലുണ്ട്. കെ.എസ്.ടി.പി.യുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് മുരളീധരൻപിള്ള കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com