
തൃശൂർ: കൊടുങ്ങല്ലൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ കേബിൾ കുരുങ്ങി(Scooter Passenger). പടാകുളം അടിപ്പാത ജംക്‌ഷനു സമീപത്താണ് സംഭവം നടന്നത്. അരാകുളം, വലിയതറ നിഖിലിന്റെ ഭാര്യ അനുപമയുടെ (24) കഴുത്തിലാണ് കേബിൾ കുരുങ്ങിയത്. അപകടത്തിൽ യുവതിയുടെ കഴുത്തിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അനുപമ ജോലി സംബന്ധമായി ഓഫീസിലിൽ നിന്നും പുറത്തുപോയി തട്ടിക്ക മടങ്ങവെയാണ് അപകടം സംഭവിച്ചത്. കേബിൾ കഴുത്തിൽ കുരുങ്ങിയതോടെ അനുപമ സ്കൂട്ടറിൽ നിന്നു തെറിച്ചു വീണു. സാരമായി പരുക്കേറ്റ അനുപമയെ ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചു.