കോഴിക്കോട് : നെരൂക്കുംചാലിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് യുവതികൾക്ക് പരിക്കേറ്റു. പേരാമ്പ്ര സ്വദേശികളായ ആർദ്ര, ആതിര എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസം താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം തെരുവുനായ ബൈക്കിന് മുന്നിൽ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് തലക്ക് പരിക്കേറ്റ വീട്ടമ്മ മരിച്ചിരുന്നു .